ഒരു രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഞാന്‍ എന്റെ കര്‍ത്താവിനൊപ്പം കടല്‍തീരത്തു നടക്കുകയായിരുന്നു. ഇരുണ്ട ആകാശത്തില്‍ എന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു.ഓരോ ദൃശ്യങ്ങളിലും രണ്ടു പേരുടെ കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിരിക്കുന്നതു ഞാന്‍ കണ്ടു. ഒന്ന്‌ എന്റേതും ഒന്ന്‌ എന്റെ കര്‍ത്താവിന്റെതും. എന്റെ ജീവിതത്തിലെ അവസാന ദൃശ്യം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മണലിലെ കാല്‍പ്പാടുകളിലേക്കു ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ജോഡി കാല്‍പ്പാടുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അത്‌ എന്റെ ജീവിതത്തിലെ ഏറ്റവും താണതും ദുഃഖകരവുമായ സമയങ്ങളായിരുന്നു
സമുദ്രത്തില്‍ മുത്തുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്നു നിങ്ങള്‍ക്കറിയാമോ? സമുദ്രത്തിലുള്ള ഒരു തരം കക്കായിലാണ് അതുണ്ടാകുന്നത്. ഒയിസ്റ്റെര്‍ എന്നറിയപ്പെടുന്ന ഈ കക്കാകളുടെ ഉള്ളിലുള്ള മാംസളമായ ഭാഗം വളരെ മൃദുവാണ് . ഈ മാംസത്തില്‍ അറിയാതെ ഭക്ഷണത്തിന്റെ അവശിഷ്ടം കടന്നാല്‍ അതിനു വല്ലാതെ വേദനിക്കും. എങ്കിലും ഭക്ഷണത്തിന്റെ അവശിഷ്ടത്തെ പുറത്ത് കളയാന്‍ അതിനു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അകത്തിരിക്കുന്ന ഈ വസ്തു ഉളവാക്കുന്ന വേദന സഹിക്കുകയല്ലാതെ അതിനു ഒന്നും ചെയ്യാന്‍ കഴികയില്ല. ഓരോ ചെറിയ ചലനത്തിലും അത് വേദനപ്പെട്ടുകൊണ്ടിരിക്കും. ഉടന്‍ തന്നെ ഈ ജീവി
നമ്മുടെ രക്ഷകന് ഒരു മികവാര്‍ന്ന പദ്ധതിയുണ്ട് അവന്റെ “മികച്ചതില്‍” ആശ്രയിക്കുന്നവര്‍ക്കായി സന്തോഷത്തിനും അനുഗ്രഹത്തിനും ഒപ്പം പരീക്ഷകളും ശോധനകളും ഹൃദയ വേദനകളും നിങ്ങള്‍ക്കുണ്ടാകും പക്ഷെ ഏറ്റവും മികച്ചത് അവന്‍ അറിയുന്നു! ദൈവത്തിന്റെ വഴിയെപ്പോഴും സമ്പൂര്‍ണം അവന്റെ ജ്ഞാനം ഒരിക്കലും പഴകുന്നില്ല പരീക്ഷകളിലും ശോധനകളിലും അവന്റെ അത്ഭുതം നിങ്ങള്‍ കാണും അവന്റെ സമ്പൂര്‍ണ പദ്ധതി നിങ്ങള്‍ അറിയും അവന്റെ നിയന്ത്രണത്തില്‍ നിങ്ങള്‍ വിശ്രമിക്കും അവന്റെ സ്നേഹ ഹൃദയം മുകളില്‍നിന്നു കാണുന്നു നിങ്ങളുടെ പാദങ്ങള്‍ പോകേണ്ട പാതകള്‍ ഒരു തവണ ഒരു
ഒരു പടക് കിഴക്കോട്ടു സഞ്ചരിക്കുന്നു… മറ്റൊന്ന് പടിഞ്ഞാറോട്ടും. രണ്ടും ഒരു കാറ്റിനാല്‍ നീങ്ങുന്നു. കാറ്റിന്റെ ഗതിയല്ല ലക്ഷ്യം നിര്‍ണയിക്കുന്നത്, മറിച്ച് കപ്പല്‍ പായ ആണ് ലക്ഷ്യം നിശ്ചയിക്കുന്നത്. കടലില്‍ പടകുകള്‍ നീങ്ങുന്നത് ആദ്യമായി കാണുന്ന മനുഷ്യന്‍ ഒരേ കാറ്റിനാല്‍ ഇതെങ്ങനെ സംഭവിക്കുന്നു എന്നു അത്ഭുതപ്പെടും. ഒരേ കാറ്റിനാല്‍ പടകുകള്‍ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നു! പായയുടെയും കാറ്റിന്റെയും ഈ തത്വം യാക്കോബ് തന്റെ ലേഖനത്തില്‍ പറയുന്നു (1:2-12). ചിലയാളുകള്‍ സാഹചര്യത്തിന്റെ പിടിയില്‍ പെട്ട് നിരാശയിലേക്കും നാശത്തിലേക്കും സഞ്ചരിക്കുന്നു. പ്രശ്‌നങ്ങള്‍

Recent Posts

Recent Comments

    TOP