കാല്‍പ്പാടുകള്‍

ഒരു രാത്രി ഞാനൊരു സ്വപ്നം കണ്ടു.

ഞാന്‍ എന്റെ കര്‍ത്താവിനൊപ്പം കടല്‍തീരത്തു നടക്കുകയായിരുന്നു. ഇരുണ്ട ആകാശത്തില്‍ എന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ഓരോ ദൃശ്യങ്ങളിലും രണ്ടു പേരുടെ കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിരിക്കുന്നതു ഞാന്‍ കണ്ടു. ഒന്ന്‌ എന്റേതും ഒന്ന്‌ എന്റെ കര്‍ത്താവിന്റെതും.

എന്റെ ജീവിതത്തിലെ അവസാന ദൃശ്യം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മണലിലെ കാല്‍പ്പാടുകളിലേക്കു ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ജോഡി കാല്‍പ്പാടുകള്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അത്‌ എന്റെ ജീവിതത്തിലെ ഏറ്റവും താണതും ദുഃഖകരവുമായ സമയങ്ങളായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

ഇതെന്നെ ആശയക്കുഴപ്പത്തിലാക്കി. ഞാന്‍ കര്‍ത്താവിനെ ചോദ്യം ചെയ്തു, കര്‍ത്താവേ ഞാന്‍ അങ്ങയെ അനുഗമിക്കാന്‍ തീരുമാനിച്ചപ്പോള്‍ അങ്ങ്‌ എന്റെ എല്ലാവഴികളിലും എന്നോടു കൂടെ നടക്കാമെന്നും എന്നോടു സംസാരിക്കാമെന്നും വാക്കു പറഞ്ഞിരുന്നതല്ലേ. എന്നാല്‍ എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രയാസകരമായ ഘട്ടത്തില്‍ ഞാന്‍ ഒരാളുടെ കാല്‍പ്പാടുകള്‍ മാത്രമേ കാണുന്നുള്ളു.

എനിക്കു അങ്ങയുടെ സാന്നിധ്യം ഏറ്റവുമാവശ്യമായിരുന്ന സമയത്ത്‌ അങ്ങ്‌ എന്നെ വിട്ടുപോയതെന്തെന്നെനിക്കു മനസ്സിലാകുന്നില്ല.അവന്‍ മന്ത്രിച്ചു, എന്റെ പ്രിയപ്പെട്ട പൈതലേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഞാന്‍ നിന്നെ ഒരുനാളും, നിന്റെ പരിശോധനയിലും പ്രതിസന്ധികളിലും ഒരിക്കലും ഉപേക്ഷിക്കുകയില്ല. നീ ഒരാളുടെ മാത്രം കാല്‍പ്പാടുകള്‍ കണ്ടപ്പോള്‍,അപ്പോള്‍ ഞാന്‍ നിന്നെ തോളില്‍ വഹിക്കുകയായിരുന്നു.

മാര്‍ഗരറ്റ്‌ ഫിഷ്ബാക്ക്‌ പവേഴ്സ്‌

You might also like…

Go Back