Dark

Light

Dark

Light

Scroll to top
Get In Touch
Gilgal Creations
Post Box 27.
Kuttapuzha P O, Thiruvalla
Kerala, India - 689 103
Work Inquiries
[email protected]
Ph: +91 94952 38069

“Therefore encourage one another and build each other up, just as in fact you are doing.”

ഉള്‍പ്രദേശങ്ങളിലേക്ക് യാത്രയായ അദ്ദേഹത്തെ അപകടങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അടിമക്കച്ചവടക്കാര്‍ നൂറുകണക്കിനു ഗ്രാമങ്ങള്‍ തീക്കിരയാക്കിയതിനാല്‍ ഭക്ഷണം കിട്ടാതെ അദ്ദേഹം വലഞ്ഞു. 'വിശപ്പ് ശമിപ്പിക്കാന്‍ ബെല്‍റ്റിന് മൂന്നു ദ്വാരം കൂടി ഇടേണ്ടി വന്നു' എന്നദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ഡേവിഡ് ലിവിങ്സ്റ്റണെ ലോകം അറിയുന്നത് സാഹസികനായ സഞ്ചാരിയും പര്യവേഷകനുമായിട്ടാണ്. എന്നാല്‍ കേലവം സാഹസിക ത്വരയോ കച്ചവടക്കാരന്റെ ദുരയോ ആയിരുന്നില്ല അദ്ദേഹത്തിന്റെ യാത്രകളുടെ ഹേതു. നാലു ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ആഫ്രിക്കയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ആ യുവാവിന്റെ ഹൃദയത്തില്‍ നിറയാന്‍ തുടങ്ങി. കര്‍ത്താവിന്റെ കല്‍പ്പന തന്നോടു നേരിട്ടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു, 'പോകുക! വഴി വെട്ടിത്തുറക്കുവാന്‍, പാത കാട്ടുവാന്‍, മുന്നണിപ്പോരാളിയായി, സുവിശേഷമെത്തിക്കുവാന്‍ - മിഷനറിയുടെ വേല ചെയ്യുക! ഇതാ ഞാന്‍ നിന്നോടു കൂടെയുണ്ട് - നീയൊരിക്കലും ഏകനല്ല, അതിനാല്‍ ഭയപ്പെടേണ്ട.'
ദൈവം യാക്കോബിനെ സ്‌നേഹിച്ചു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ അതിന് ഏശാവിനെ ദ്വേഷിക്കണമെന്നുണ്ടോ? ഈ വാക്യം മലാ. 1:2-3 ല്‍ നിന്നുള്ള ഉദ്ധരണിയാണ്. ''ദ്വേഷിക്കുക'' എന്ന പ്രയോഗം സംബന്ധിച്ച് ധാരാളം നിര്‍ദ്ദേശങ്ങള്‍ വേദപണ്ഡിതന്മാര്‍ മുമ്പോട്ടു വെയ്ക്കുന്നുണ്ട്.
അബ്രാഹാമിനു രണ്ടു പുത്രന്മാര്‍ ഉണ്ടായിയെങ്കിലും തിരഞ്ഞെടുപ്പ് പ്രയാസകരമായിരുന്നില്ല. കാരണം യിസഹാക്കായിരുന്നു ദൈവഹിതപ്രകാരമുള്ള സന്തതി. യിശ്മായേല്‍ ദാസിയുടെ മകനായിരുന്നു. എന്നാല്‍ ഏശാവിന്റെയും യാക്കോബിന്റെയും കാര്യത്തില്‍ അങ്ങനെയായിരുന്നില്ല.
എന്തുകൊണ്ടാണ് ദൈവം യെഹൂദന് ഇത്രയും പ്രാധാന്യം കല്പിക്കുന്നത്? പഴയനിയമ എഴുത്തുകാരും (വിശേഷിച്ച് പ്രവാചകന്മാര്‍) പൗലൊസ് തുടങ്ങിയ പുതിയനിയമ എഴുത്തുകാരും യെഹൂദന് അമിത പ്രാധാന്യം നല്‍കാന്‍ ശ്രമിച്ചതാണോ അതിനു കാരണം?
സുവിശേഷ പോര്‍ക്കളത്തില്‍ അനേകം കഷ്ടതകളും ശോധനകളും നേരിട്ടിട്ടുള്ള ചെറിയാന്‍ സാറിന്റെ, അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും ഉറവെടുത്തിട്ടുള്ള ഗാനങ്ങള്‍ എക്കാലവും കഷ്ടതയനുഭവിക്കുന്ന ദൈവജനത്തിന് ആശ്വാസം തന്നെയാണ്.
പ്രശസ്ത വ്യാഖ്യാതാവായ ഡോ. ജോണ്‍ സ്റ്റോട്ട് റോമാലേഖനത്തെ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു: ദൈവകോപം, 1:18-3:20; ദൈവകൃപ, 3:21-8:39; ദൈവ പദ്ധതി, അ. 9-11; ദൈവഹിതം, 12:1-15:13. വേദപണ്ഡിതനായ ബ്രൂസ് എം. മെറ്റ്സ്ഗറിന്റെ അഭിപ്രായത്തില്‍ റോമാലേഖനത്തിലെ ആശയങ്ങള്‍ പെട്ടെന്നു പൗലൊസിന്റെ മനസ്സില്‍ വന്നവയല്ല, മറിച്ച് അനേക വര്‍ഷങ്ങളായി അവന്‍ ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നവയാണ്.