
സ്റ്റീവ് ഈഡൻ
യഥാർത്ഥ നിങ്ങൾ
പാസ്റ്റർ സ്റ്റീവ് ഈ ഗ്രന്ഥത്തിലൂടെ ഒരു മൗലിക വിഷയത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഞാൻ വായിച്ചിട്ടുള്ളതിലേക്കും പ്രോത്സാഹജനകമായ ഗ്രന്ഥമാണിത്. അദ്ദേഹം വ്യക്തമായി പങ്കിടുന്ന സത്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതോ എല്ലാവരെയും ഓർമ്മിപ്പിക്കേണ്ടതോ ആയ കാര്യങ്ങളാണ്.
– പാസ്റ്റർ ലീ ആംസ്ട്രോങ്ങ്
വിക്ടറി ലൈഫ് ചർച്ച്, ഹുറാന്റ്, ഒക്ലഹോമ
പാസ്റ്റർ സ്റ്റീവിനെ ഞാൻ വർഷങ്ങളായി അടുത്തറിഞ്ഞതിൽ, ദൈവിക സത്യ ങ്ങൾ പങ്കുവയ്ക്കാനുള്ള അതിശയകരമായ കൃപ അദ്ദേഹത്തിനുണ്ട് എന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. നമ്മെക്കുറിച്ചുള്ള ദൈവ ഹൃദയത്തെ സംബന്ധിച്ചും നമ്മെക്കുറിച്ച് ലോകം പറയുന്ന അഭിപ്രായമനുസരിച്ചല്ല, നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ യഥാർത്ഥ അഭിപ്രായമനുസരിച്ച് നമുക്കെങ്ങനെ ജീവിക്കാൻ കഴിയുമെന്നും ഉള്ള വസ്തുത ‘യഥാർത്ഥ നിങ്ങളി’ൽ നിങ്ങൾക്കു കണ്ടെത്താം. വായനക്കാർ അവർ എത്ര കാലമായി ദൈവഭവനത്തിന്റെ ഭാഗമായിരിക്കുന്നു എന്നതു പരിഗണിക്കാതെതന്നെ ഓരോ വിശ്വാസിക്കും വിലയേറിയ ഉൾക്കാഴ്ചകൾ ഈ ഗ്രന്ഥത്തിൽ നിന്നും നേടാൻ കഴിയും എന്ന് ഞാൻ ആത്മാർത്ഥമാ യി പറയുന്നു.
– ബ്രൂസ് ബാർട്ടോക്സ്
ചാപ്ലെയ്ൻ, കിംറേ ഇൻകോ
നാം മുറിവേറ്റ വിശ്വാസികളോട് ദൈവത്തിന്റെ ജീവനും സത്യവും ശുശ്രൂഷിക്കുമ്പോൾ, കഠിനമായ വിഷയങ്ങൾ ലഘൂകരിക്കുന്നതിനായി പാസ്റ്റർ സ്റ്റീവിനെ ആശ്രയിക്കാൻ നമുക്കു കഴിയും. തന്റെ മക്കളോടുള്ള ദൈവഹൃദയത്തിൽ നിന്നാണ് ‘യഥാർത്ഥ നിങ്ങൾ’ എഴുതപ്പെട്ടിട്ടുള്ളത്. ദൈവജനത്തിനുള്ള നമ്മുടെ പഠിപ്പിക്കലിനും പരിശീലനത്തിനും ശുശ്രൂഷയ്ക്കും ആവശ്യമായ അടിസ്ഥാനമാണ് ‘യഥാർത്ഥ നിങ്ങൾ’.
– ഡോ. സ്കോട്ട് ഹാഡ്ഡെൻ
പ്രസിഡന്റ്, സ്കോപ്പ് മിനിസ്ട്രീസ് ഇന്റർനാഷണൽ
പാസ്റ്റർ സ്റ്റീവ് ഈഡൻ ഒഹോമയിലെ കോക്ക്ടാവ് ഗ്രസ് ചർച്ചിന്റെ സീനിയർ പാസ്റ്ററാണ്. ഗ്രസ് ചർച്ച് സ്നേഹിക്കുകയും ജീവൻ തുടിക്കുന്ന കൂട്ടായ്മ നിലനിർത്തുകയും ചെയ്യുകയും ക്രിസ്തുവിനോടും അവന്റെ ദൗത്യത്തോടും സമർപ്പണം പുലർത്തുകയും ചെയ്യുന്ന സഭയാണ്. ദൈവത്തിന്റെ ആത്മാവ് മനുഷ്യ ഹൃദയങ്ങളിലും ഹൃദയങ്ങളിലൂടെയും പറ്റിച്ചേർന്നും ജയോത്സവമായും ജീവിക്കുന്നതിലൂടെ ലഭ്യമാകുന്ന നിലനില്ക്കുന്ന സാക്ഷാത്കാരം സകല മനുഷ്യരും കണ്ടെത്തണം എന്ന ആഗ്രഹമാണ് പാസ്റ്റർ സ്റ്റീവിനും ഭാര്യ സ്റ്റേയ് സിക്കും ഉള്ളത്.
“ദൈവത്താലല്ലാതെ മറ്റൊന്നിനാലും തൃപ്തിയടയാൻ കഴിയാത്തത് ഉന്നതമായ സൃഷ്ടിയാണ് മനുഷ്യൻ!” എന്ന് അവർ കൂടെക്കൂടെ പറയാറുണ്ട്.