Book cover of The Hidden Aspects of the Life of Faith

ഡോ. തോമസ് ഏലിയാസ്, ഡോ. ഗ്രേസി ഏലിയാസ്

വിശ്വാസ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന തോമസിന്, അമേരിക്കയിൽ വിജയം കൈവരിച്ച ഒരു പ്രൊഫഷണലും ക്രിസ്തീയ ശുശ്രൂഷകനും ആകുവാനുള്ള സാദ്ധ്യത ഒട്ടുമേ ഇല്ലായിരുന്നു. എന്നാൽ പരമാധികാരിയായ ദൈവം, ഈ ഗ്രാമീണ യുവാവിനെയും ഒരു ഗ്രാമീണ യുവതിയെയും കുടുംബജീവിതത്തിനായി ചേർത്ത് അവരുടെ ജീവിതത്തെക്കുറിച്ചുള്ള തന്റെ അതിശയകരമായ പദ്ധതി നടപ്പാക്കി.

ഡോ. തോമസും ഡോ. ഗ്രേസിയും അവരുടെ ജീവിതത്തിന്റെ കഥ - അവരുടെ കുടുംബം, ദൈവ ഭക്തിയിൽ മക്കളെ വളർത്തിയത്, ദൈവിക ഇടപെടലുകൾ, ബലഹീനതയിൽ ദൈവശക്തിയുടെ വ്യാപാരം, ജീവിതത്തിനുള്ള ഉൾക്കാഴ്ചകൾ - പറയുകയാണ് ഈ ഗ്രന്ഥത്തിൽ. അവരുടെ വിദ്യാഭാസത്തിലും ജോലിയിലും, ക്രിസ്തുവിലുള്ള വളർച്ചയിലും, അവരുടെ ശുശ്രൂഷകളിലും, അവരെ ചുറ്റിപ്പറ്റിയുള്ള നിരവധി സംഭവങ്ങളിലും വെളിപ്പെട്ട ദൈവിക വിശ്വസ്തത അവർ വിവരിക്കുന്നു. നിങ്ങളിലുള്ള പ്രതീക്ഷ ഒരിക്കലും കൈവിടാത്ത ദൈവത്തിൽ ആശ്രയിക്കാനും ജീവിതത്തിൽ ഒരിക്കലും മടുത്തുപോകാതിരിക്കാനും അവർ പഠിപ്പിക്കുന്നു. അവരുടെ ശക്തമായ ജീവിത കഥ, ദൈവത്തോടൊപ്പമുള്ള അവരുടെ നടപ്പിൽനിന്നും അവരുടെ വിജയങ്ങളിൽനിന്നും പരാജയങ്ങളിൽനിന്നും തെറ്റുകളിൽനിന്നും പഠിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നു. അവരുടെ ആത്മകഥ വായിച്ചിട്ട്, “ദൈവം ചെയ്തതു നോക്കു! ചെറിയ ആരംഭങ്ങളെ അവൻ തുച്ഛീകരിക്കുകയില്ല. ഈ ദൈവത്തിന് ഇത് എന്റെ ജീവിതത്തിലും ചെയ്യുവാൻ കഴിയും” എന്നു നിങ്ങൾ പറയും.

TypeTranslation
AuthorDr. Thomas Elias, Dr. Gracy Elias
TranslatorMathew Palathunkal
LanguageMalayalam