
കെനി ഗറ്റ്ലിൻ
എഫെസ്യർ
കെനി ഗറ്റ്ലിൻ തന്റെ ഋജുവും ഒത്തുതീർപ്പില്ലാത്തതുമായ ശൈലിയിൽ എഫെസ്യലേഖനത്തിന്റെ വാക്യ–പ്രതി–വാക്യ വ്യാഖ്യാനം ചമച്ചിരിക്കുകയാണ്. ദൈവ ത്തോടൊപ്പമുള്ള തങ്ങളുടെ നടപ്പിനെ ഗൗരവമായി കാണുന്ന ഏതു വിശ്വാസിക്കും ഒഴിച്ചുകൂടാനാവാത്ത ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും നിധിയാണിത്.
എഫെസ്യലേഖനം നമ്മുടെ ആത്മിക ജീവിതത്തിനുള്ള ദൈവിക പദ്ധതിയും ഉദ്ദേശ്യവും അനാവരണം ചെയ്യുന്നു. അതേസമയം ഈ മഹത്തായ കൃതി, നമ്മുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും നമ്മുടെ മനോഭാവം, വാക്കുകൾ, ബന്ധങ്ങൾ, നമ്മുടെ ചീത്ത ശീലങ്ങൾ പോലും ഉൾപ്പെടുന്ന ജീവിതമേഖലകളെക്കുറിച്ചും ഉള്ള ദൈവിക പദ്ധതി വെളിപ്പെടുത്തുന്നു.
ജീവിത രൂപാന്തരിയായ 52 പാഠങ്ങൾ ഉൾക്കൊള്ളുന്ന ഈ സുപ്രധാന പഠനസ്രോതസ്സ്, പുതിയ നിയമത്തിലെ അതിശക്തമായ ഗ്രന്ഥങ്ങളിലൊന്നായ എഫെസ്യലേഖനത്തിന്റെ പഠനസഹായിയായി ഉപയോഗിക്കുവാൻ കഴിയുന്നതാണ്. എഫെസ്യലേഖനം, അന്ത്യകാലത്തു ജീവിക്കുന്ന വിശ്വാസികളെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ്. കാരണം കർത്താവായ യേശുക്രിസ്തു എത്രയും വേഗം ചേർക്കാനായി കടന്നുവരുന്ന “മഹത്വപൂർണ്ണമായ സഭ”യുടെ അംഗമാകാൻ അതു നിങ്ങളെ സജ്ജരാക്കുന്നു.
“വീണ്ടെടുപ്പിന്റെ ധനമാഹാത്മ്യം,” “കോപം, ഭോഷ്ക്, പിശാച് എന്നിവയോടുള്ള പോരാട്ടം,” “ആത്മ നിറവിൻ വിവാഹജീവിതം” “ആത്മനിറവിന്റെ കുടുംബം” തുടങ്ങിയ പാഠങ്ങളും, ഇന്ന് അനേക വിശ്വാസികളും ചോദിക്കാറുള്ള “വിശ്വാസിക്കു വീഞ്ഞും മദ്യവും കുടിക്കാമോ?” എന്ന ചോദ്യത്തെ അടി സ്ഥാനമാക്കിയുള്ള ഒരു പാഠവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആ ചോദ്യത്തിനുള്ള വേദപുസ്തക ഉത്തരം അറിയാനുള്ള അവസരം നഷ്ടമാക്കരുത്.