

ക്ലാരൻസ് ലാർക്കിൻ
യുഗപരമായ സത്യം
ഒരു നൂറ്റാണ്ടിലധികമായി ലോകമെമ്പാടുമുള്ള വേദപഠിതാക്കളുടെ പ്രിയപ്പെട്ട റഫറൻസ് ഗ്രന്ഥമാണ് റവ. ക്ലാരൻസ് ലാർക്കിൻ രചിച്ച ‘യുഗപരമായ സത്യം’. അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടില്ലാത്തവർ പോലും അദ്ദേഹം രൂപകല്പന ചെയ്ത ബൈബിൾ ചാർട്ടുകൾ ഉപയോഗിച്ച് വചനം പഠിപ്പിക്കുകയും മറ്റു രചയിതാക്കൾ തങ്ങളുടെ പ്രവചന ഗ്രന്ഥങ്ങളിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. യുഗപഠനം മലയാളി പെന്തക്കോസ്ത്, ബ്രദറൺ വിശ്വാസികൾക്കു പരിചിതമാണെന്നതിൽ തർക്കമില്ല. അതിനാൽ തന്നെ ആ പഠന ശാഖയെ ചാർട്ടുകളുടെ സഹായത്തോടെ വിവരിക്കുന്ന ഈ ആധികാരിക ഗ്രന്ഥം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത് ദൈവവചനം ആഴമായി പഠിക്കാനാഗ്രഹിക്കുന്നവർക്ക് സഹായകരമാകുമെന്നതിൽ തർക്കമില്ല. ബൈബിൾ പ്രവചനങ്ങളെ ഗൗരവമായി പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാകുമെന്ന് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.