
എഡ്വേർഡ് ഡെന്നറ്റ്
ദാനിയേൽ പ്രവാചകനും ജാതികളുടെ കാലവും
അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള ദൈവിക വെളിപ്പാടുകളുടെ കലവറയാണ് ദാനിയേൽ പ്രവചനം. ജാതീയ സാമാജ്യങ്ങളുടെ കാലം മുതൽ മശിഹായുടെ രാജ്യസ്ഥാപനം വരെയുള്ള നീണ്ട കാലത്തെ സംഭവങ്ങൾ തന്റെ ദാസനായ ദാനിയേലിലൂടെ ദൈവം നമുക്ക് വെളിപ്പെടുത്തിത്തരികയും ഈ അന്ത്യകാലത്ത് പരിശുദ്ധാത്മാവിലൂടെ മുദ്ര പൊട്ടിച്ച് നമ്മെ ഗ്രഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദാനിയേൽ പ്രവചനത്തിന്റെ ഇതര വ്യാഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി പ്രവചന സത്യങ്ങൾ വിശദീകരിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. ജാതീയ സാമ്രാജ്യങ്ങൾ, എഴുപത് ആഴ്ചവട്ടം എന്നീ വിഷയങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ അനുഗൃഹീത വേദപണ്ഡിതന്മാരിൽ ഒരാളായ എഡ്വേർഡ് ഡെന്നറ്റിന്റെ ഈ വ്യാഖ്യാനം വേദപഠിതാക്കൾക്ക് പ്രയോജനകരമാകുമെന്നതിൽ സംശയമില്ല.