
പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ
ഇതാ ഞാൻ വേഗം വരുന്നു!
ഭൂമിയോടും മനുഷ്യവർഗ്ഗത്തോടുമുള്ള ദൈവത്തിന്റെ ആത്വന്തിക പദ്ധതി വെളിപ്പെടുത്തുന്ന വേദപുസ്തകത്തിലെ അതിപ്രധാന പുസ്തകമാണ് വെളിപ്പാട് പുസ്തകം. ഭൂമിയുടെ പാപപങ്കിലമായ അവസ്ഥയുടെ പരിസമാപ്തിയും ദൈവരാജ്യം വെളിപ്പെട്ട് ദൈവഹിതം പൂർണ്ണയളവിൽ സ്ഥാപിക്കപെടുന്ന നിത്യതയുടെ ആരംഭവും വെളിപ്പാടു പുസ്തകത്തിൽ നാം കാണുന്നു. ദുർഗ്രഹവും നിഗുഢവും എന്നു മുദ്രകുത്തി മാറ്റിവയ്ക്കപ്പെടുന്ന ഈ പുസ്തകം, മനുഷ്യരോട്, പ്രത്യേകിച്ച് ദൈവിക പദ്ധതി ആറിയാനാഗ്രഹിക്കുന്ന ദൈവമക്കളോട്, ലളിതമായി സംവദിക്കുന്നതാണെന്ന് ഈ വ്യാഖ്യാനത്തിലൂടെ ഗ്രന്ഥകാരൻ തെളിയിക്കുന്നു. വെളിപ്പാടു പുസ്തകത്തിനു് നിരവധി വ്യാഖ്യാനങ്ങൾ മലയാളത്തിൽ ലഭ്യമാണെങ്കിലും ലളിതമായ ഭാഷയിൽ ദൈവവചന സത്യങ്ങളെ സാധാരണക്കാരനും മനസ്സിലാകുന്ന ശൈലിയിൽ അവതരിപ്പിക്കുന്ന ഈ വ്യാഖ്യാനം അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നു. ഈ ഗ്രന്ഥം വേദപുസ്തക പഠിതാക്കൾക്ക് ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല.