പ്രിയപ്പെട്ട സഹോദരിക്ക്

കര്‍ത്താവിന്റെ പ്രത്യക്ഷത സമീപമായിരിക്കുന്നതിനാല്‍ ദിനന്തോറും അന്യോന്യം ഉത്സാഹിപ്പിക്കേണ്ടത് നമുക്കേറ്റവും അത്യന്താപേക്ഷിതമാണ്. നാം പരസ്പരം ഉത്സാഹിപ്പിക്കുന്നവരും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വാക്കുകളാല്‍ നിറയപ്പെട്ടവരുമായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ, യേശുവിനെ മുഖാമുഖം കാണുന്നതുവരെയും നാം ഒരുമിച്ച് നമ്മുടെ വിളിയെ ഉറപ്പാക്കിയും വിശ്വാസത്തെ കാത്തു സൂക്ഷിച്ചും നിലനില്‍ക്കുക.

‘പ്രിയപ്പെട്ട സഹോദരിക്ക്’ എന്ന ഈ പുസ്തകത്തില്‍ ഗിസില യോഹന്നാന്‍, ദൈവം അവിടുത്തെ വാഗ്ദത്ത വചനത്തിലൂടെ തനിക്ക് പകര്‍ന്നു നല്‍കിയ പ്രോത്സാഹനത്തിന്റെ വാക്കുകള്‍ നമ്മോടു വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഏഴിലധികം വര്‍ഷങ്ങളായി എഴുതിയ കത്തുകളുടെ ഈ സമാഹാരത്തില്‍ തന്റെ വ്യക്തി ജീവിതത്തിലെയും ശുശ്രൂഷാരംഗങ്ങളിലെയും സംഭവങ്ങള്‍ – സുഖങ്ങളും ദുഃഖങ്ങളും – നമ്മോടു സത്യസന്ധമായി പങ്കുവെയ്ക്കുകയും ഇവയിലെല്ലാം ദൈവം എത്രമാത്രം വിശ്വസ്തനായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

‘പ്രിയപ്പെട്ട സഹോദരിക്ക്’ എന്ന ഈ ഗ്രന്ഥം നിങ്ങളില്‍ വാഗ്ദത്തങ്ങളുടെ നവാനുഭവവും ഓരോ പ്രഭാതത്തിലും പുത്തന്‍ കൃപകളും ക്രിസ്തുവിനോടൊപ്പമുള്ള യാത്രയില്‍ പ്രത്യാശയും നിലനിര്‍ത്തുവാന്‍ പര്യാപ്തമാണ് ഈ വാഗ്ദാനങ്ങള്‍ സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്കും പ്രോത്സാഹനം ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കും നിങ്ങളുടെ ജീവിതാനുഭവങ്ങളുടെ പങ്കിടല്‍ അനുഗ്രഹമായിരിക്കും.

ഗിസില യോഹന്നാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മെത്രാപ്പൊലീത്തയായ മോസ്റ്റ് റവ. ഡോ. കെ. പി. യോഹന്നാന്റെ ഭാര്യയാണ്. വിവിധ രാജ്യങ്ങളിലുള്ള ആയിരക്കണക്കിന് സഹോദരിമാര്‍ക്കു വേണ്ടിയുള്ള ശുശ്രൂഷയില്‍ വ്യാപ്തതയാണ്.

തകര്‍ത്തതെന്തിന്, ഇണയും തുണയും, വിളിച്ചതെന്തിന് എന്നീ പ്രസിദ്ധ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഗിസിലയുടെ ജീവിതവും കര്‍ത്താവിനു വേണ്ടിയുള്ള സമര്‍പ്പണവും അനേകര്‍ക്ക് മാതൃകയും പ്രോത്സാഹജനകവുമാണ്.

  • AuthorGisela Yohannan
  • TranslationMathew Palathunkal
  • PublisherBelievers Church Publications
  • LanguageMalayalam
  • EditionPaperback
  • Year2009
  • CATEGORY ,

NOT AVAILABLE AT THIS MOMENT

Please check out our portfolio for more

CONTACT INFO

Kuttapuzha P.O.

Kizhakken Muthoor

Thiruvalla, Kerala 689103

[email protected]

mathewpalathunkal.com

TOP