SOME OF THE PUBLISHED ARTICLES

Article 1
28Oct
റോമാ ലേഖനം - ഒരു ആമുഖം

അപ്പൊസ്തലനായ പൗലൊസിന്റെ ലേഖനങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ഏറെ തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒന്നാണ് റോമാലേഖനം. സ്വീകര്‍ത്താക്കള്‍ ആരെന്നു തുടങ്ങി രചനോദ്ദേശ്യവും യെഹൂദ-ജാതി സംവാദവും വരെ തര്‍ക്കവിഷയമായി തീര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ അന്തഃസത്ത വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ലേഖനം എന്ന നിലയില്‍ റോമാലേഖനം വിശ്വാസപ്രമാണങ്ങളുടെ ആധാരശിലയായി വര്‍ത്തിക്കുന്നു.

MATHEW PALATHUNKAL
Article 2
28Oct
ഏശാവിനെ ദ്വേഷിച്ചു, യാക്കോബിനെ തിരഞ്ഞെടുത്തു : ഭാഗം - ഒന്ന്

പൗലൊസിന്റെ സുവിശേഷം എന്നു വിളിക്കാവുന്ന റോമാലേഖനം, പൗലൊസിന്റെ ഉപദേശപരമായ ഗ്രന്ഥങ്ങളില്‍ ഏറ്റവും വ്യവസ്ഥാപിതവും യുക്തിപരവുമായ ഗ്രന്ഥമാണ്. റോമിലെ ചില സാഹചര്യങ്ങള്‍ ലേഖനത്തിന്റെ പശ്ചാത്തലമായി ഭവിച്ചിട്ടുണ്ടെന്നതു ശരിയാണെങ്കിലും തികച്ചും നിഷ്പക്ഷമായ ലേഖനമാണിതെന്നു പറയുന്നതില്‍ തെറ്റില്ല. ഗലാത്യലേഖനത്തിലെ സത്യങ്ങളുടെ ദൈവശാസ്ത്രപരമായ വികാസമാണ് റോമര്‍.

MATHEW PALATHUNKAL
Article 4
28Oct
ഏശാവിനെ ദ്വേഷിച്ചു, യാക്കോബിനെ തിരഞ്ഞെടുത്തു : ഭാഗം - രണ്ട്‌

അബ്രഹാമിനെ തിരഞ്ഞെടുത്തതിന്റെ ഉദ്ദേശ്യം അവനിലൂടെ സകല ജാതികളെയും അനുഗ്രഹിക്കുക എന്നതായിരുന്നു എന്ന് ഉല്പത്തി 12 ല്‍ നിന്നും നാം ഗ്രഹിക്കുന്നു. ആ അനുഗ്രഹം തങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് യെഹൂദ ജാതി വിശ്വസിച്ചിരുന്നു

MATHEW PALATHUNKAL
Article 3
28Oct
ഏശാവിനെ ദ്വേഷിച്ചു, യാക്കോബിനെ തിരഞ്ഞെടുത്തു : ഭാഗം - മൂന്ന്‌

ദൈവം യാക്കോബിനെ സ്‌നേഹിച്ചു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ അതിന് ഏശാവിനെ ദ്വേഷിക്കണമെന്നുണ്ടോ? ഈ വാക്യം മലാ. 1:2-3 ല്‍ നിന്നുള്ള ഉദ്ധരണിയാണ്. ''ദ്വേഷിക്കുക'' എന്ന പ്രയോഗം സംബന്ധിച്ച് ധാരാളം നിര്‍ദ്ദേശങ്ങള്‍ വേദപണ്ഡിതന്മാര്‍ മുമ്പോട്ടു വെയ്ക്കുന്നുണ്ട്.

MATHEW PALATHUNKAL
Article 5
28Oct
കര്‍ത്താവിന്റെ വരവും മാധ്യമ കോലാഹലങ്ങളും

ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും പെന്തക്കോസ്തുകാരുടെയും നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. എന്തു വാര്‍ത്ത കിട്ടിയാലും കേട്ടാലും അതു പോസ്റ്റ് ചെയ്താലേ നമുക്കും ഉറക്കംവരൂ എന്ന സ്ഥിതിയിലായിട്ടുണ്ട്. ആത്മീയ കാര്യങ്ങളാണ് നാം പോസ്റ്റ് ചെയ്യുന്നത് എന്നത് നല്ല കാര്യം തന്നെ.

MATHEW PALATHUNKAL
Article 6
28Oct
ലാളിത്യം മുഖമുദ്രയാക്കിയ എം. ഇ. ചെറിയാന്‍ ഗാനങ്ങള്‍

അലറിയടുക്കുന്ന തിരമാലകളുടെ രൗദ്രഭാവമല്ല, കുതിച്ചൊഴുകുന്ന കാട്ടാറിന്റെ ചടുലഭാവമല്ല, ശാന്തമായൊഴുകുന്ന കൊച്ചരുവിയുടെ തെളിമയും ശാന്തതയും - എം. ഇ. ചെറിയാന്റെ ഗാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലോടിയെത്തുന്നത് ഈ താരതമ്യമാണ്.

MATHEW PALATHUNKAL
Article 7
28Oct
ഡേവിഡ് ലിവിങ്സ്റ്റണ്‍ : ഭാഗം - ഒന്ന്

ആഫ്രിക്കയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ആ യുവാവിന്റെ ഹൃദയത്തില്‍ നിറയാന്‍ തുടങ്ങി. കര്‍ത്താവിന്റെ കല്‍പ്പന തന്നോടു നേരിട്ടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു, 'പോകുക! വഴി വെട്ടിത്തുറക്കുവാന്‍, പാത കാട്ടുവാന്‍, മുന്നണിപ്പോരാളിയായി, സുവിശേഷമെത്തിക്കുവാന്‍ - മിഷനറിയുടെ വേല ചെയ്യുക! ഇതാ ഞാന്‍ നിന്നോടു കൂടെയുണ്ട് - നീയൊരിക്കലും ഏകനല്ല, അതിനാല്‍ ഭയപ്പെടേണ്ട.'

MATHEW PALATHUNKAL
Article 8
28Oct
ഡേവിഡ് ലിവിങ്സ്റ്റണ്‍ : ഭാഗം - രണ്ട്‌

ഡേവിഡ് ലിവിങ്സ്റ്റണെ ലോകം അറിയുന്നത് സാഹസികനായ സഞ്ചാരിയും പര്യവേഷകനുമായിട്ടാണ്. എന്നാല്‍ കേലവം സാഹസിക ത്വരയോ കച്ചവടക്കാരന്റെ ദുരയോ ആയിരുന്നില്ല അദ്ദേഹത്തിന്റെ യാത്രകളുടെ ഹേതു. നാലു ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

MATHEW PALATHUNKAL
Article 9
28Oct
ഡേവിഡ് ലിവിങ്സ്റ്റണ്‍ : ഭാഗം - മൂന്ന്‌

ഉള്‍പ്രദേശങ്ങളിലേക്ക് യാത്രയായ അദ്ദേഹത്തെ അപകടങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അടിമക്കച്ചവടക്കാര്‍ നൂറുകണക്കിനു ഗ്രാമങ്ങള്‍ തീക്കിരയാക്കിയതിനാല്‍ ഭക്ഷണം കിട്ടാതെ അദ്ദേഹം വലഞ്ഞു. 'വിശപ്പ് ശമിപ്പിക്കാന്‍ ബെല്‍റ്റിന് മൂന്നു ദ്വാരം കൂടി ഇടേണ്ടി വന്നു' എന്നദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

MATHEW PALATHUNKAL
Article 10
28Oct
ശമര്യര്‍ : ഭാഗം - ഒന്ന്

തങ്ങളുടെ ഉല്പത്തിയെക്കുറിച്ച് ശമര്യര്‍ പറയുന്ന വിശദീകരണം തികച്ചും വ്യത്യസ്തമാണ്. വാസ്തവത്തില്‍ സംശുദ്ധി കാത്തുസൂക്ഷിക്കുന്ന യിസ്രായേല്‍ തങ്ങളാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

MATHEW PALATHUNKAL
Article 11
28Oct
ശമര്യര്‍ : ഭാഗം - രണ്ട്‌

യെഹൂദന്മാരല്ല തങ്ങളാണ് ഏറ്റവും പുരാതന യിസ്രായേല്യ പാരമ്പര്യപ്രകാരം യഹോവയെ ആരാധിക്കുന്നവര്‍ എന്നതിനുള്ള വേദപുസ്തക തെളിവുകള്‍ ശമര്യ നിര്‍മ്മിച്ചെടുത്തു. അബ്രഹാം ആദ്യ യാഗപീഠം ശെഖേമിലാണ് നിര്‍മ്മിച്ചത് എന്ന വസ്തുതയും അവര്‍ക്ക് പിന്‍ബലമേകുന്നു.

MATHEW PALATHUNKAL
Article 12
28Oct
ജോണ്‍ സുംഗ്

ഉണര്‍വിന്റെ വക്താവായിരുന്നു ജോണ്‍ സുംഗ്. ആയിരങ്ങള്‍ ആത്മീയ ഉണര്‍വില്‍ പങ്കാളികളാകാന്‍ അദ്ദേഹം വഴി തുറന്നു. ദക്ഷിണ ചൈനയില്‍ ഉണര്‍വിന്റെ തിരികത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദമായി ജോണ്‍ സുംഗ് ചരിത്രത്താളുകളില്‍ പ്രശോഭിക്കുന്നു.

MATHEW PALATHUNKAL
TOP